എറണാകുളം സൗത്തില്‍ ആക്രി ഗോഡൗണിന് തീപിടിച്ചു. 12 ഓളം പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെ രക്ഷപ്പെടുത്തി. 2 മണിക്കൂറിലധികം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.
ഇരുപതോളം ഫയർ യൂണിറ്റുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്‍റെ വ്യാപ്തി കൂട്ടി.
നിലവിൽ തീ നിയന്ത്രണ വിധേയമാണ്. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണ് ഇത്.