അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കേന്ദ്രങ്ങളില്‍ പാക് വ്യോമാക്രമണം.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ 5 പേരും ഉള്‍പ്പെടും. മരണ സംഖ്യ ഉര്‍ന്നേക്കും. പക്തിക പ്രവിശ്യയിലെ 7 ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായും നശിപ്പിക്കപ്പട്ടതായാണ് റിപ്പോര്‍ട്ട്. പാക് വസീറിസ്ഥാനിലെ അഭയാര്‍ത്ഥികളെയും ആക്രമണത്തില്‍ ലക്ഷ്യമിട്ടതായി സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും തിരിച്ചടിക്കുമെന്നും താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണം പാകിസ്ഥാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ അതിര്‍ത്തിയിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി സൈന്യത്തിലെ ചില കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമണം പാകസ്ഥാനും അഫ്ഘാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചു. പാക് സേനക്ക് നേരെ തെഹിരീകെ താലിബാന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് പാകിസ്ഥാന്റെ തിരിച്ചടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.