സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ടും ഉണ്ട്. മലയോരമേഖലയിലും തീരദേശമേഖലയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിൽ മഴ ശക്തമായ സാഹചര്യത്തിൽ പമ്പയിൽ ജലനിരപ്പ് ഉയർന്നു.
സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.വയനാട്, പത്തനംതിട്ട , കോട്ടയം, ഇടുക്കി , കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, സ്‌കൂള്‍, പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമായിരിക്കും. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.