Share this Article
മണിപ്പൂരിൽ ഞെട്ടിക്കുന്ന മറ്റൊരു സംഭവവും;ജോലിസ്ഥലത്ത് നിന്ന് വിളിച്ചിറക്കി രണ്ട് യുവതികളെ കൂട്ട ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി
വെബ് ടീം
posted on 22-07-2023
1 min read
two other women raped and killed in Manipur

ഇംഫാൽ: മണിപ്പൂരിൽ രണ്ട് യുവതികളെ കൂട്ട ബലാത്സം​ഗം ചെയ്തു കൊന്ന മറ്റൊരു സംഭവത്തിന്റെ വിവരങ്ങളും പുറത്ത്. രണ്ട് യുവതികളെ ന​ഗ്നരാക്കി നടത്തി കൂട്ട ബലാത്സം​ഗം ചെയ്ത സംഭവം നടന്ന മെയ് നാലിനു തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കൊലപാതകവും നടന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു. കുക്കി വിഭാ​ഗത്തിൽപ്പെട്ട 21ഉം 24ഉം വയസുള്ള യുവതികളാണ് മരിച്ചത്. 

ഇംഫാലിലെ കാർ വാഷ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന യുവതികളെ ഇവിടെ നിന്നു വിളിച്ചിറക്കിയാണ് കലാപകാരികൾ ആക്രമിച്ചത്. കാങ്പൊക്പിയിൽ നിന്നുള്ള യുവതികളാണ് മരിച്ചത്. 

സ്ത്രീകളും പുരുഷൻമാരും അടങ്ങിയ സംഘമാണ് ആക്രമണത്തിനു പിന്നിൽ. യുവതികളെ ബലാത്സം​ഗം ചെയ്യാൻ നിർദ്ദേശം നൽകിയത് കലാപകാരികളുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തു നിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ക്രൂരമായ അതിക്രമത്തിന് ഇരയായ യുവതികളെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് ഇവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. പിറ്റേദിവസം ആശുപത്രിയിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവർ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സംഭവത്തിൽ മെയ് 16നു പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ കേസിലും പൊലീസിന്റെ അലംഭാവം ഞെട്ടിക്കുന്നതാണ്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പ്രതികളെ പിടികൂടാനും പൊലീസിനു സാധിച്ചിട്ടില്ല. 

അതേ സമയം മണിപ്പൂരില്‍ യുവതികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories