ബിസിനസ് വഞ്ചനാക്കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി.ഹഷ് മണി കേസിലാണ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നത്. ട്രംപിനെതിരായ 34 കുറ്റങ്ങളും തെളിഞ്ഞു.
2006 ലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിസിനസ് വഞ്ചനാക്കേസിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയത്.നീലചിത്ര നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളില്‍ കൃത്രിമം വരുത്തിയെന്നാണ് കേസ്.2016 ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് മുന്‍പ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് പരാതി.
രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് ഉള്‍പ്പെടെയുള്ള വകുപ്പുകളും വഞ്ചന കുറ്റങ്ങളുമാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.കേസുമായി ബന്ധപ്പെട്ട 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.ട്രംപിനെതിരെ ചുമത്തിയ 34 കേസുകളും തെളിഞ്ഞെന്നും ന്യൂയോര്‍ക്ക് കോടതി വ്യക്തമാക്കി.
ഓരോ കേസിനും 4 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വകുപ്പുകളാണ് ചുമത്തിയത്.കേസില്‍ ജൂലൈ 11 ന് ശിക്ഷ വിധിക്കും.കേസില്‍ മാര്‍ച്ച് 25 നാണ് വിചാരണ ആരംഭിച്ചത്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ ഹര്‍ജിയും നേരത്തെ ന്യൂയോര്‍ക്ക് കോടതി തള്ളിയിരുന്നു.അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരായ വിധി അപമാനകരമെന്നും ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. നവംബര്‍ 5 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ വിധി പുറത്തുവരുമെന്നും ട്രംപ് കൂട്ടിചേര്‍ത്തു.