Share this Article
പിന്നിൽ നിന്ന് കയറിപ്പിടിച്ച ആ നടൻ ജയസൂര്യ അല്ല’; വിശദീകരണവുമായി നടി സോണിയ മൽഹാർ
വെബ് ടീം
posted on 27-08-2024
1 min read
soniya malhar

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് പ്രമുഖ നടന്മാർക്കൊപ്പം നടൻ ജയസൂര്യയ്ക്കെതിരെയും ആരോപണം ഉയർന്നു വന്നിരുന്നു. എന്നാൽ താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി നടി സോണിയ മൽഹാർ. തന്റെ അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെ ആ വ്യക്തി ജയസൂര്യ ആണെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ ഉണ്ടായിരുന്നു.പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ ഇനി വരികയാണെങ്കില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആ പേര് പറയുമെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നടിയുടെ വെളിപ്പെടുത്തൽ.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരുപാട് പേരാണ് സത്യങ്ങൾ പുറത്തുപറയുന്നത്. ഇത്തരം പച്ച പരമാർത്ഥം മലയാള സിനിമയിൽ നടക്കുന്നുണ്ടെന്ന് തുറന്നു പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പുറത്തു പറയുന്നത്.

എന്‍റെ വെളിപ്പെടുത്തല്‍ കാരണം പല ആര്‍ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കേട്ടു. മോഹൻലാൽ, ദുല്‍ഖര്‍ സൽമാൻ, ജയസൂര്യ അടക്കം പലരുടെയും പേരുകള്‍ പറഞ്ഞു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ നമുക്കൊന്നും ചെയ്യാനില്ല. ഞാൻ ആയിട്ട് ആരുടേയും പേര് എടുത്തു പറയാൻ പോകുന്നില്ല. ദയവ് ചെയ്ത് ജയസൂര്യയടക്കമുള്ള ആളുകളെ എന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിക്കരുത്. എന്‍റെ വെളിപ്പെടുത്തലിൽ ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പരാതി കൊടുക്കുക. അപ്പോള്‍ അതിനു മറുപടി ഞാന്‍ നൽകാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയും.

താൻ ആരെയും ഭയക്കുന്നില്ല, ഞാൻ എന്നെ തന്നെയാണ് ഭയക്കുന്നത് ഇനിയും എനിക്കൊരു ട്രോമയിലേക്ക് പോകാൻ യാതൊരു താൽപ്പര്യവും ഇല്ല .എന്റെ കുടുംബം, എന്റെ കുട്ടികൾ, ഇനി വരാനിരിക്കുന്ന എന്റെ സിനിമകൾ അതുമായൊക്കെ കണക്ട് ചെയ്ത പോകുന്നൊരു ആളാണ് താൻ.. ഇനി ഒരാളുടെ പേര് പറഞ്ഞ് അയാളെ കുറച്ച് ആളുകളുടെ മുന്നിൽ നിർത്തി അത്തരത്തിലേക്കൊന്നും പോകാൻ താല്പര്യപ്പെടുന്നില്ലെന്നും സോണിയ മൽഹാർ അഭിമുഖത്തിൽ പറയുന്നു.

ഇതൊക്കെ പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു പെണ്ണായി ജീവിച്ചിട്ട് ഒരു അർത്ഥവും ഇല്ല, കാരണം അത്ര വൃത്തികേടുകളാണ് എല്ലാവരും കൂടി കാണിച്ച് കൂട്ടിയിട്ടുള്ളത്, ഇതിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ അത് സഹിക്കുക അല്ലാതെ വേറെ വഴിയില്ല.. ഒരുപാട് പെൺകുട്ടികളുടെ കണ്ണീരും ശാപവുമൊക്കെയുണ്ട് ഇതിന് പിന്നിൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories