Share this Article
മലയാളി വിദ്യാര്‍ഥിനി റഷ്യയിലെ തടാകത്തില്‍ മുങ്ങിമരിച്ചു
വെബ് ടീം
posted on 25-06-2023
1 min read
A Malayali student drowned in a lake in Russia

എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയിലെ തടാകത്തില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി പ്രത്യൂഷയാണ് മരിച്ചത്. റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇതേ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന മറ്റൊരു മലയാളി വിദ്യാർത്ഥിനിയും മുങ്ങി മരിച്ചിരുന്നു. തൃശൂർ പഴയന്നൂരിലെ എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ ഫെമി ചന്ദ്രയാണ് (24) മരിച്ചത്.

സ്‌മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം ബി ബി എസ് പഠനം പൂര്‍ത്തിയായശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്രപോയതിനിടെ ആയിരുന്നു അന്ന് അപകടം ഉണ്ടായത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories