Share this Article
നടിയെ ആക്രമിച്ച കേസ്‌; ജില്ലാജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും
Actress assault case; The plea to quash the District Judge's investigation report will be considered today

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹdജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ  അന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം.

ജസ്റ്റിസ് പി.ജി അജിത് കുമാറിന്‍റെ ബെഞ്ചാകും ഹർജി പരിഗണിക്കുക. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പിൻമാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിൻമാറ്റം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories