ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ 19 മരണം. ഹൈദരാബാദ്, വിജയവാഡ , സെക്കന്തരബാദ് നഗരങ്ങളിലെല്ലാം വെള്ളം കയറി. വെള്ളപ്പൊക്കത്തില്‍ ആന്ധ്ര-തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതോടെ ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു.
ബുഡമേരു നദി കരകവിഞ്ഞതോടെ വിജയവാഡ നഗരം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. റെയില്‍വേ ട്രാക്കുകളിലെ വെള്ളക്കെട്ടും പ്രളയസാധ്യതയും മൂലം ഇരു സംസ്ഥാനങ്ങളിലുമായി 140 ട്രെയിനുകള്‍ റദ്ദാക്കുകയും 97 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിനായി 26 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു. നാളെ മുതല്‍ മഴയുടെ തീവ്രത കുറഞ്ഞുതുടങ്ങുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍.