Share this Article
വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ മനുഷ്യമുഖം! നാസ പുറത്തുവിട്ട ചിത്രം വൈറൽ
വെബ് ടീം
posted on 26-10-2023
1 min read

വ്യാഴത്തിലെ (ജൂപ്പിറ്റർ) മേഘങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിച്ച പേടിപ്പെടുത്തുന്ന മനുഷ്യമുഖത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ വടക്കൻ ഭാഗമായ ജെറ്റ് എൻ7 എന്ന മേഖലയിൽ നിന്നും പകർത്തിയതാണ് ഈ ചിത്രം. 

വ്യാഴത്തിന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷം കാരണമാകാം  മേഘങ്ങൾ ഇത്തരത്തിൽ ഒരു രൂപമുണ്ടാക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. വ്യാഴത്തിന്റെ രാത്രിയും പകലും തമ്മിലുള്ള വിഭജനമാണിത്. ഈ പ്രദേശത്തെ സങ്കീർണ്ണമായ ഭൂപ്രകൃതിയും സവിശേഷതകളും ചിത്രത്തിൽ അറിയാം. 

ഭൂമിയിലെ ഏതാണ്ട് 10 മണിക്കൂളോളം ദൈർഘ്യമേ ഉള്ളൂ വ്യാഴത്തിലെ ഒരു ദിവസത്തിന്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ വ്യാഴത്തിലെ മേഘങ്ങൾ ഇത്തരത്തിൽ സവിശേഷമായ രൂപങ്ങളുണ്ടാക്കാറുണ്ട്.

  നാസ പുറത്തുവിട്ട ചിത്രം ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories