തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
രാവിലെ 8.15ഓടെയാണ് തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഭൂചലനം അനുഭവപ്പെട്ടത്. തൃശ്ശൂരില്‍ കുന്നംകുളം, ഗുരുവായൂര്‍, ചൊവ്വന്നൂര്‍ മേഖലകളിലും പാലക്കാട് നാഗലശ്ശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂര്‍, കുമരനല്ലൂര്‍ മേഖലകളിലുമാണ് ചലനം അനുഭവപ്പെട്ടത്.
ഭൂമിയില്‍നിന്ന് മുഴക്കം കേട്ടിരുന്നുവെന്നും എന്നാല്‍ അത് ഭൂമികുലുക്കമാണെന്ന് മനസ്സിലായിലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ചലനത്തില്‍ ജനല്‍പ്പാളികള്‍ ഇളകുകയും കസേരകള്‍ നീങ്ങുന്നതായും അനുഭവപ്പെട്ടിരുന്നു.
സംഭവത്തില്‍ ആളപായമൊന്നുമില്ലെന്നും ആശങ്കപ്പെടെണ്ട ആവശ്യമില്ലെന്നും ജില്ലാ ഭരണകൂടവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈ 9ന് സമാനമായ ഭൂചലനം തൃശ്ശൂരില്‍ അനുഭവപ്പട്ടിരുന്നു.