കണ്ണൂർ: മാധ്യമങ്ങൾക്കിടയിൽ കേരളവിഷനെ വ്യത്യസ്തമാക്കുന്നത് സാമൂഹിക പ്രതിബദ്ധതയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.എന്റെ കണ്മണിയ്ക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതി ഇതിന് തെളിവാണ്.പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ഈ പദ്ധതിയ്ക്ക് കഴിയും
കേരളവിഷന്റെ പ്രയാണം വേറിട്ട വഴിയിൽ മാതൃകാപരമെന്നും മന്ത്രി പറഞ്ഞു.എൻ്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പ്രീതയ്ക്ക് ആദ്യ സമ്മാനം മന്ത്രി കൈമാറി.
പോരായ്മകൾ മാത്രം ചൂണ്ടിക്കാണിച്ച് വിമർശനങ്ങൾ മാത്രം നടത്തുന്ന മാധ്യമങ്ങൾക്കിടയിൽ കുറ്റപ്പെടുത്തൽ മാത്രമല്ല ഇത്തരം പ്രവർത്തനങ്ങളും നടത്താമെന്നു എന്റെ കണ്മണിയ്ക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതി കൊണ്ട് കേരളവിഷൻ തെളിയിച്ചു.
കേരളവിഷനും എൻ എച്ച് അൻവർ ട്രസ്റ്റും ചേർന്ന് പത്മശ്രീ എം എ യുസഫലിയുടെ നേതൃത്വത്തിലാണ് എൻ്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന പദ്ധതി നടപ്പാക്കുന്നത്.
കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ,കേരളവിഷൻ ന്യൂസ് എം ഡി പ്രിജേഷ് അച്ചണ്ടി,ഫർഹാൻ യാസിൻ,അബ്ദുൽ റഹിം, ടി കെ രമേശ് കുമാർ, അബ്ദുൽ ലത്തീഫ്, ജയചന്ദ്രൻ കെ ടി, ടി കെ രജീഷ് കുമാർ, നിർമ്മൽ നാരായണൻ,കെ വിജയകൃഷ്ണൻ, ജയകൃഷ്ണൻ വി, രജീഷ് എം ആർ, ഷുക്കൂർ കോളിക്കര എന്നിവർ സംസാരിച്ചു.
കേരളത്തിലെ ഗവൺമെൻറ് ഹോസ്പിറ്റലുകളിൽ ജനിക്കുന്ന ഒരു ലക്ഷത്തിൽ പരം നവജാത ശിശുക്കൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകൾ നൽകുന്നതാണ് എന്റെ കണ്മണിയ്ക്ക് ഫസ്റ്റ് ഗിഫ്റ്റ്.