Share this Article
ദുരന്തഭൂമി സന്ദര്‍ശിച്ച് പ്രധാനമന്ത്രി; രക്ഷാദൗത്യം പൂർത്തിയായെന്നു റെയിൽവേ
വെബ് ടീം
posted on 03-06-2023
1 min read
PM Modi visits Train accident site in Odisha

കട്ടക്ക്: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടയിടിച്ച് ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ അശ്വിനി വൈഷണവിനോടും ധർമേന്ദ്ര പ്രധാനോടും സംസാരിച്ചു. രക്ഷാപ്രവർത്തനം നടത്തിയ എൻ‍ഡ‍ിആർഎഫ് സംഘത്തോടും മോദി സംസാരിച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മോദി സന്ദർശിക്കും.

ട്രെയിൻ അപകടത്തിൽ 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.55 നായിരുന്നു അപകടമുണ്ടായത്. അപകട കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണെന്നാണ് കണ്ടെത്തൽ. ഷാലിമാർ - ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചോടി. അപകടസ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യമുള്ളത്. മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമാന്റൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചു. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories