Share this Article
മുഖ്യമന്ത്രി ഇടപെട്ടു; സുരക്ഷാ പരിശോധന മാത്രം മതിയെന്ന് നിർദേശം
വെബ് ടീം
posted on 26-07-2023
1 min read
POLICE WILL NOT PROCEED WITH THE CASE

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. സുരക്ഷാ പരിശോധന മാത്രം മതിയെന്ന് മുഖ്യമന്ത്രിയുടെ നിർദേശം.കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്‍റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്.

ഇതേ തുടർന്ന്  കേസുമായി മുന്നോട്ടില്ലെന്ന് പൊലീസ്. സംഭവത്തില്‍ കേസെടുത്തത് പരിശോധനയ്ക്ക് വേണ്ടി മാത്രമെന്ന് ഡിസിപി അറിയിച്ചു. പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതില്‍ അട്ടിമറിയില്ലെന്ന് കരുതുന്നു. സാങ്കേതിത തകരാര്‍ മാത്രമാകാമെന്നും ഡിസിപി പ്രതികരിച്ചു.

സാധാരണ നിലയില്‍ വിഐപികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ സംഭവിക്കാറില്ല. പിഡബ്ല്യൂഡി ഇലക്ട്രോണിക്‌സ് സര്‍ട്ടിഫൈ ചെയ്ത ശേഷമാണ് മൈക്ക് വെയ്ക്കാറ്. ഇവിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാപരിശോധനയുടെ ഭാഗമായി മാത്രമാണ് കേസെടുത്തത്. അല്ലാതെ ആരെയും പ്രതിയും ചേര്‍ത്തിട്ടില്ല. ഉപകരണങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ അവ മടക്കി നല്‍കുമെന്നും ഡിസിപി അറിയിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories