കൊല്ലം: രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിൽ സിനിമാ–സീരിയൽ– നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത.വ്യാജ വാർത്ത കണ്ട ചില നടന്മാര്‍ ഉള്‍പ്പെടെ അനുശോചനക്കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ സുഖമായി ഇരിക്കുന്നെന്നും ടി.എസ്.രാജു പറയുന്നു.
വാർത്ത പ്രചരിച്ചതിനു പിന്നാലെ രാവിലെ മുതൽ തുടർച്ചയായി ഫോൺകോളുകൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആത്മ’ അസോസിയേഷൻ വൈസ് പ്രസിഡന്റായ നടൻ കിഷോർ സത്യ ആണ് ടി.എസ്.രവി മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് ആദ്യ സ്ഥിരീകരിച്ചത്. റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ രവിയെ കിഷോർ സത്യ ഫോണിൽ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു.മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.എസ് രാജു. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ സര്‍ക്കസ് നടത്തിപ്പുകാരന്‍ ഗോവിന്ദന്‍ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
‘ദേവീമാഹാത്മ്യം’ സീരിയലിലെ വില്ലന്‍വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. ‘പ്രജാപതി’, ‘നഗരപുരാണം’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.