തേജ്‍പുർ : രാജ്യത്തെ ഏറ്റവും പ്രായംകൂടിയ നാട്ടാന ചരിഞ്ഞു. അസം സംസ്ഥാനത്തെ സോണിത്പുർ ജില്ലയിലെ ബിജുലി പ്രസാദ് (89) ആണ് വില്യംസൺ മേജർ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ ചരിഞ്ഞത്.
വാർധക്യ സഹജമായ അസുഖമാണ് മരണകാരണമെന്നാണ്അധികൃതർ പറയുന്നത്.
ആനയുടെ പല്ലുകൾ 10 വർഷം മുൻപ് കൊഴിഞ്ഞു പോയിരുന്നു. പല്ലുകൾ പോയതോടെ ഭക്ഷണം കഴിക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നു.