Share this Article
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം;യൂത്ത് കോണ്‍ഗ്രസിന്റെനേതൃത്വത്തില്‍ ഇന്ന് IGഓഫീസിലേക്ക് മാര്‍ച്ച്‌
rahul mankoottathil


കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഐജി ഓഫീസ് മാര്‍ച്ച് നടത്തും. വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതുമായ പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. നേരത്തെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിറകില്‍ പ്രവര്‍ത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് റൂറല്‍ എസ്പി ഓഫീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസും സമരവുമായി രംഗത്തുവരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories