ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനം. ഗംഗാവലി പുഴയില്‍ അര്‍ജുനും ലോറിക്കുമായി ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വ്യാഴാഴ്ച്ച പുനരാരംഭിക്കും. തിരച്ചില്‍ തുടരാന്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയില്‍ എത്തിക്കും.
പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 16 നായിരുന്നു തിരച്ചില്‍ നിര്‍ത്തിവച്ചത്. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു.