തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തൃശൂർ വിജയവും വിവിധ മണ്ഡലങ്ങളിലെ കുതിപ്പിനും പിന്നാലെ സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി കേരള ബിജെപി. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യപാര്‍ട്ടിയും ബിജെപിയാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഐഎമ്മിനെ പിന്തുടരുന്നത് 7.72 ലക്ഷം പേരും പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പിന്തുടരുന്നത് 3.52 ലക്ഷം പേരുമാണ്. ഇരുവരെയും അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ബിജെപി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയം നേടുകയും നിരവധി നിയമസഭാമണ്ഡലങ്ങളില്‍ ഒന്നാമതെത്തി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയുമാണ് ഈ നേട്ടം.മോദി തരംഗവും പാര്‍ട്ടിയുടെ വിജയകരമായ ക്രിസ്ത്യന്‍ ജനസമ്പര്‍ക്കപരിപാടിയുമാണ് സാമൂഹിക മാധ്യമത്തില്‍ ബിജെപിയെ കുടുതല്‍ പേര്‍ പിന്തുടരാന്‍ കാരണമായതെന്ന് ബിജെപി നേതാക്കളുടെ വിലയിരുത്തൽ