Share this Article
എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു; സ്വത്വ രാഷ്ട്രീയം വളർത്തി മുതലെടുപ്പ് നടക്കുന്നെന്നും എംവി ഗോവിന്ദൻ
വെബ് ടീം
posted on 20-07-2024
1 min read
sndp-bjp-recruitment-mv-govindan-criticism

തിരുവനന്തപുരം∙ എസ്എൻഡിപി ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എസ്എൻഡിപിയിൽനിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണ്. ചാതുർവർണ്യത്തിൽ ഉൾപ്പെടാത്തവരാണ് എസ്എൻഡിപി. ചാതുർവർണ്യം കൊണ്ടുവരണമെന്നത് ബിജെപിയുടെ അജണ്ടയാണ്.സ്വത്വ രാഷ്ട്രീയം വളർത്തി മുതലെടുപ്പ് നടക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ഇടതുപക്ഷ അജണ്ടയായ ന്യൂനപക്ഷ സംരക്ഷണത്തെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇതേ പ്രചരണം കേരളത്തിലും നടന്നു. ആദ്യമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസിന്റെ ചെലവിലാണ്. ഇതു തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ കോൺഗ്രസ് വോട്ട് ബിജെപിക്ക് പോയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.വർഗീയ ശക്തികൾ യുഡിഎഫിന്റെ സഖ്യകക്ഷിയായി. ഇതാണ് യുഡിഎഫിന്റെ വിജയത്തിന് കാരണം. ലീഗ് പ്രവർത്തകരെ നയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ലീഗും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയോടൊപ്പം പ്രവർത്തിച്ചതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

വർഗ ബഹുജന സംഘടനകളുടെ ആകെ അംഗത്വം കൂട്ടിയാൽ നമുക്ക് കിട്ടിയ വോട്ടിനെക്കാൾ കൂടുതലാണ്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. സംഘടനാ ദൗർബല്യമാണ് ഇതു കാണിക്കുന്നത്. ഓരാരുത്തരും ഓരോ ഇടത്ത് ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. മുതലാളിത്ത സമൂഹത്തിൽ വിരുദ്ധ ആശയങ്ങൾ നമ്മളിലേക്ക് നുഴഞ്ഞു കയറാം. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories