Share this Article
തലശ്ശേരി-കുടക് ചുരത്തില്‍ നാല് കഷണങ്ങളാക്കി പെട്ടിക്കുള്ളില്‍ യുവതിയുടെ മൃതദേഹം; അന്വേഷണം
വെബ് ടീം
posted on 18-09-2023
1 min read

കണ്ണൂര്‍: തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ യുവതിയുടെ  മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 18 വയസ്സാണ് ഉള്ളതെന്നാണ് പ്രാഥമിക വിവരം. വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിലേക്കു മാറ്റി. അമേരിക്കയിൽനിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാർ സൂചനയായി കണക്കാക്കിയാണ് അന്വേഷണം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories