ഗാസ: ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു. മുൻ ഇന്ത്യൻ സൈനികൻ വൈഭവ് അനിൽ ഖാലെ (46) ആണു കൊല്ലപ്പെട്ടത്. യുഎൻ സുരക്ഷാസംഘത്തിലെ ഉദ്യോഗസ്ഥനാണ്. റഫയിൽ അനിൽ സഞ്ചരിച്ച വാഹനത്തിൽ മിസൈൽ പതിച്ചാണ് കൊല്ലപ്പെട്ടത്.
ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. തദ്ദേശീയരായ 190 യുഎൻ അംഗങ്ങൾ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.