വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി സമര രംഗത്തുള്ള ഹര്‍ഷിനയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പി.സി ജോര്‍ജ്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത് തെങ്ങുംപള്ളിയും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഉചിതമായ പരിഹാരത്തിന് ഇടപെടുമെന്ന് എല്‍ഡിഎഫ് പ്രതിനിധിയായി പങ്കെടുത്ത കേരള കോണ്‍ഗ്രസ് എം നേതാവ് ആയുര്‍ ബിജുവും അറിയിച്ചു. കേരളാവിഷന്‍ ന്യൂസിന്റെ കെ.വി ഡിബേറ്റിലൂടെയായിരുന്നു നേതാക്കളുടെ ഉറപ്പ്.