കൊച്ചി: അലൈന്‍ ഇന്റര്‍നാഷണല്‍ എന്ന വിദേശ റിക്രൂട്ടിങ് ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവതി പിടിയില്‍. ഒന്നാം പ്രതിയായ കോട്ടയം എരുമേലി കരിനീലം കഴപ്പാനില്‍ വീട്ടില്‍ ധന്യ ശ്രീധരനെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
കാക്കനാട് പ്രവര്‍ത്തിക്കുന്ന അലൈന്‍ ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടറായിരുന്നു ധന്യ. വഞ്ചിക്കപ്പെട്ടവരുടെ പരാതിയില്‍ നാലു കേസുകളാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ധന്യയുടെ കൂട്ടാളിയും രണ്ടാം പ്രതിയുമായ എമില്‍ കെ. ജോണും മൂന്നാം പ്രതി ഷാലിയും ഒളിവിലാണ്.