ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇര കെ കെ ഹര്‍ഷിന നടത്തുന്ന രണ്ടാംഘട്ട സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു. നീതി തേടി കഴിഞ്ഞ ഒരു മാസത്തോളമായി ഈ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തോട് മുഖം തിരിക്കുകയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും. ഇതോടെ സമരം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി