Share this Article
കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം
വെബ് ടീം
posted on 24-06-2023
1 min read
BAIL FOR K VIDYA

പാലക്കാട് :വ്യാജ രേഖ കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും. 

താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നുമായിരുന്നു വ്യാജ രേഖാ കേസിലെ ജാമ്യാപേക്ഷയിൽ പ്രതി കെ വിദ്യ കോടതിയിൽ ആവശ്യപ്പെട്ടത്. മഹാരാജാസ് കോളേജിൽ നിന്ന് പിജിക്ക് റാങ്ക് നേടിയ തനിക്ക് വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും വിദ്യ കോടതിയിൽ വാദിച്ചു. കേസിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് പോലും നൽകിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ലെന്നും വിദ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories