മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്കില്‍ നടക്കുന്ന രാജ്യാന്തര യോഗാദിന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയില്‍ 180 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് വൈറ്റ്ഹൈസില്‍ പ്രസിഡന്റ് ജോ ബൈഡനുമായി സൗഹൃദസംഭാഷണം നടത്തുന്ന മോദി നാളെയാണ് ഔദ്യോഗിക ചടങ്ങുകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.
വൈറ്റ് ഹൗസില്‍ ഔപചാരിക സ്വീകരണം ഏറ്റുവാങ്ങിയതിന് ശേഷം ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ നടത്തവെ പ്രധാനമന്ത്രി യുഎസ് പാര്‍ലമെന്റില്‍ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കും. ജൂണ്‍ 23ന് ബിസിനസ്, അക്കാദമിക് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.