Share this Article
ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ താഴേക്ക് മറിഞ്ഞു; ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 15-05-2024
1 min read
one-year-old-insa-maryam-perishes-in-scooter-accident-near-illikal-kallu

ഈരാറ്റുപേട്ട: ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ്  ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (4) എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അടുക്കത്തിനു സമീപമാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇൻസാ മറിയം മരിച്ചു. പരിക്കേറ്റവർ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories