Share this Article
എറണാകുളം -ബെംഗളൂരു റൂട്ടില്‍ ആശ്വാസമായി എത്തുമെന്ന് പ്രതീക്ഷിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് നഷ്ടമായേക്കും
Vandebharat train expected to reach Ernakulam-Bengaluru route may be missed in Kerala

തിരക്കേറിയ എറണാകുളം -ബെംഗളൂരു റൂട്ടില്‍ ആശ്വാസമായി എത്തുമെന്ന് പ്രതീക്ഷിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് നഷ്ടമായേക്കും.മാസങ്ങളായി കൊല്ലം റെയില്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത്, കൊച്ചുവേളി -മംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനായി ഓടിയതോടെയാണ് വന്ദേഭാരത് നഷ്മാവുമോയെന്ന ആശങ്കയുയരുന്നത്. ഈ റൂട്ടിലെ തിരക്ക് കുറയ്ക്കാനാണ് വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിനായി ഓടിച്ചെതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം.

നേരത്തെയും എറണാകുളം-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ ഓടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അത് ചെന്നൈ -മൈസൂരു റൂട്ടിലേക്ക് മാറ്റി.ഇതിനുശേഷം കൊല്ലത്തേക്ക് കൊണ്ടുവന്ന വന്ദേഭാരത് ട്രെയിന്‍ ആണ് ഇപ്പോള്‍ മംഗളൂരുവിലേക്ക് പോയിരിക്കുന്നത്.

നിലവില്‍ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള സൗകര്യം എറണാകുളം മാര്‍ഷലിങ് യാഡിലുണ്ട്.അതുകൊണ്ട് എറണാകുളത്ത് നിന്നും വന്ദേഭാരത് സര്‍വീസുകള്‍ ആരംഭിക്കാനാവും.എന്നിട്ടും ലോക്കോ പൈലറ്റ് ക്ഷാമവും മറ്റ് പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് വന്ദേഭാരത് സര്‍വീസ് ആരംഭിക്കാതിരിക്കുകയാണ്.

എറണാകുളം -ബെംഗളൂരു വന്ദേഭാരത് ഓടിക്കാനായി തയ്യാറാക്കിയ ടൈംടേബിളില്‍ ബെംഗളൂരു-എറണാകുളം സര്‍വീസ് രാത്രി 11.30 ന് പുറപ്പെട്ട് രാവിലെ എട്ടിന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്.

റെയില്‍വേ ബോര്‍ഡ് വ്യക്തത വരുത്താതെ വന്ദേഭാരത് ചെയര്‍കാര്‍ കോച്ചുകള്‍ രാത്രി സര്‍വീസ് നടത്താനാവില്ലെന്നതാണ് വന്ദേഭാരത് തുടങ്ങാന്‍ വൈകുന്നതിന്റെ കാരണമായി പറഞ്ഞിരുന്നത്.പ്ലാറ്റ്‌ഫോം ലഭ്യത പ്രശ്‌നം ഉണ്ടെന്നും ദക്ഷിണ റെയില്‍വേ ചൂണ്ടിക്കാണിച്ചിരുന്നു.എന്നാല്‍ മധുര-ബെംഗളൂരു വന്ദേഭാരതിന് ഇതേ ബെംഗളൂരു ഡിവിഷന്‍ അനുമതി നല്‍കുകയും ചെയ്തു.ഇതോടെ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്ക് അവഗണനയാണെന്നാണ് ആരോപണമുയരുന്നത്.

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ നിരവധി നിവേദനങ്ങള്‍ റെയില്‍വേയ്ക്ക് ലഭിച്ചിട്ടുണ്ട്.അധികൃതരുടെ പിടിപ്പുകേട് മൂലം കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ നഷ്ടപ്പെടുന്നുവെന്നാണ് ഉയരുന്ന പരാതി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories