Share this Article
കേരളത്തില്‍ പ്രളയമെന്നും നിരവധി ജീവന്‍ നഷ്ടമായെന്നും കേന്ദ്രമന്ത്രി; ട്രോളി മന്ത്രി ശിവൻകുട്ടി
വെബ് ടീം
posted on 23-05-2024
16 min read
/rajeev-chandrasekhar-spreads-fake-news-on-kerala-minister-sivankutty

തിരുവനന്തപുരം: കേരളത്തില്‍ പ്രളയമാണെന്നും നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലാണ് മന്ത്രിയുടെ 'അനുശോചന' സന്ദേശം. 'കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്  പ്രാർത്ഥിക്കുന്നു' എന്നായിരുന്നു ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. മലയാളത്തിലും ഇംഗ്ലിഷിലും കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


അതേസമയം കേരളത്തെ കുറിച്ച് വ്യാജവാര്‍ത്ത പങ്കുവച്ച രാജീവ് ചന്ദ്രശേഖറിനെ മന്ത്രി വി.ശിവന്‍കുട്ടി പരിഹസിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ കണ്ടത് '2018' സിനിമയാണെന്നും തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണബോധം പോകാതെ രക്ഷപെടാമെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ തിരിച്ചടിച്ചു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories