മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാര്‍ നടത്തിയ വിമത നീക്കത്തിന് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി ശരത് പവാര്‍ വിഭാഗം. അജിത്ത് പവാര്‍ അടക്കമുള്ള ഒമ്പത് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കും.
സാഹചര്യം വിലയിരുത്താന്‍ ശരത് പവാര്‍ വിളിച്ച പാര്‍ട്ടി നേതാക്കളുടെ യോഗം വ്യാഴാഴ്ച ചേരും. അതേസമയം പാര്‍ട്ടിയുടെ പേരും ചിഹ്നവും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ശരത് പവാര്‍ വിഭാഗം. തങ്ങളാണ് യഥാര്‍ത്ഥ എന്‍സിപി എന്നാണ് അജിത്ത് പവാറിന്റെ വാദം.