Share this Article
മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, ഛർദ്ദി, അഞ്ച് വയസുകാരന്‍ മരിച്ചു
വെബ് ടീം
16 hours 45 Minutes Ago
1 min read
FOOD POISON

തിരുവനന്തപുരം: ബേക്കറിയില്‍ നിന്ന് വാങ്ങിയ മിക്സ്ചര്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അഞ്ച് വയസുകാരന്‍ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലേദിവസം ബേക്കറിയിൽ നിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ച ശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. കുട്ടി കഴിച്ച ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂളിലെ എൽകെജി വിദ്യാർഥിയായിരുന്നു മുഹമ്മദ് ഇഷാൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories