Share this Article
സിപിഐഎമ്മിന്റെ പലസ്തീന്‍ റാലിയ്ക്ക് ലീഗില്ല; കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു
വെബ് ടീം
posted on 03-11-2023
1 min read
cpim palastine rally muslim league decision

സിപിഐഎമ്മിന്റെ  പലസ്തീന്‍ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ്. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ ലീഗ് അറിയിച്ചു.അതേ സമയം പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തിൽ ലീഗ് തീരുമാനമെടുത്തത്. പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാട് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണം. പ്രസ്താവന പുറത്തു വന്ന ഉടൻ തന്നെ സിപിഐഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയായിരുന്നു.

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്. പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോഴിക്കോട്ട് നടക്കുന്ന മുതിർന്ന നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു സലാം പറഞ്ഞത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories