ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയൊ ബെര്‍ലുസ്‌കൊനി (86) അന്തരിച്ചു. 1994-95 വരെയും 2001-2006വരെയും 2008 മുതല്‍ 2011വരെയും ഇറ്റലിയുടെ പ്രധാനമന്ത്രി ആയിരുന്നു. ഇറ്റലിയിലെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പ് ആയ എംഎഫ്ഇയുടെ സ്ഥാപകനാണ്. യൂറോപ്പിലെ നിരവധി ചാനല്‍, മാധ്യമ സ്ഥാപനങ്ങള്‍ നിലവില്‍ എംഎഫ്ഇയുടെ കീഴിലാണ്. എംഎഫ്ഇയുടെ തലപ്പത്തേക്ക് ഇനി ആരെത്തും എന്ന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മകള്‍ മറിന കമ്പനി തലപ്പത്തേക്ക് എത്തുമെന്നാണ് സൂചന.
നിലവിലെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ സഖ്യക്ഷിയാണ് ബെര്‍ലുസ്‌കൊനിയുടെ ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി. ആരോഗ്യ സംബന്ധമായ വിഷയങ്ങളാല്‍ അദ്ദേഹം പാര്‍ട്ടി രംഗത്തും സജീവമായിരുന്നില്ല.
ലൈംഗിക പീഡന പരാതിയും ടാക്‌സ് തട്ടിപ്പും അടക്കം നേരിടേണ്ടിവന്ന ബെര്‍ലുസ്‌കൊനി, ഇറ്റലിയില്‍ വന്‍ സ്വാധീനമുള്ള രാഷ്ട്രീയ നേതാവിയിരുന്നു. 1986 മുതല്‍ 2017 വരെ എസി മിലന്‍ ഫുഡ്‌ബോള്‍ ക്ലബിന്റെ ഉടമസ്ഥനും ബെര്‍ലുസ്‌കൊനി ആയിരുന്നു. 1993ലാണ് മാധ്യമ ബിസിനസ് വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി ഉണ്ടാക്കുന്നതും.