തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ല.
എം ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഇന്ന് ആരംഭിക്കും. എസ് പി ജോണ്‍ കുട്ടിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം നടക്കുക. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ സമര്‍പ്പിക്കും.