തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. ഇന്നലെ 13511 പേർ പനി ബാധിച്ച് ചികിത്സ തേടി. 99 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 245 പേർക്ക് രോഗം സംശയിക്കുന്നു. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പകർച്ച വ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്.
പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചത്.