മലപ്പുറം: രണ്ടരവയസുകാരന്‍ ചാണകക്കുഴിയില്‍ വീണ് മരിച്ചു. അസം സ്വദേശിയായ അന്‍മോലാണ് മരിച്ചത്. തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അന്‍മോല്‍. വാഴക്കാട് പശുതൊഴുത്ത് പരിപാലിക്കാനായി എത്തിയതാണ് കുടുംബം.
രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. അസം സ്വദേശി ഹാരീസിന്റെ മകനാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ചാണക്കുഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും മാതാപിതാക്കളും കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തി പെട്ടെന്ന് തന്നെ കരയ്ക്ക് എത്തിച്ചു.എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിചെങ്കിലും കുട്ടിയെ രക്ഷിക്കാൻ ആയില്ല .
വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു