മുംബൈയിൽ മൂന്നാം നിലയില്‍ നിന്ന് താഴേക്കുവീണ സ്ത്രീക്ക് ദാരുണാന്ത്യം. ഡോംബിവലിയില്‍ ശുചീകരണത്തൊഴിലാളിയായ ഗുഡിയ ദേവി എന്ന സ്ത്രീയാണ് മരിച്ചത്. സുരക്ഷാ കൈവരിയില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ സുഹൃത്ത് തമാശയ്ക്ക് പിടിച്ചുതള്ളുകയായിരുന്നു.ഡോംബിവലിയിലെ വികാസ് നഗറില്‍ ഗ്ലോബല്‍ സ്റ്റേറ്റ് എന്ന കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഗുഡിയ ദേവി. ഉച്ചസമയത്തെ ഇടവേളയില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് സുരക്ഷാ കൈവരിയില്‍ ഇരിക്കുകയായിരുന്നു. ഈ സമയം സുഹൃത്ത് ബണ്ടി എന്നയാള്‍ ഇവരെ തമാശക്ക് പിടിച്ച് തള്ളുകയായിരുന്നു. നിലതെറ്റി താഴെ വീണ സ്ത്രീ തല്‍ക്ഷണം മരിച്ചു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം