വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഛത്തീസ്ഗഢ് വനിതാ കമ്മീഷന്‍. അത്തരം ചിത്രീകരണങ്ങള്‍ പെണ്‍കുട്ടികളുടെ ഭാവി തകര്‍ക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. കിരണ്‍മയി നായക് പറഞ്ഞു. ഒരു കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് കമ്മീഷന്റെ വിചിത്ര വാദം.