Share this Article
image
മാസപ്പടി കേസില്‍ CMRL ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
The petition filed by the CMRL employees in the Masapadi case will be heard again today

മാസപ്പടി കേസില്‍ ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എല്‍ ജീവനക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.അന്വേഷണത്തിൻ്റെ ഭാഗമായി ഇ.ഡി തുടർച്ചയായി സമൻസ് അയച്ച് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനെതിരെയാണ് ഹർജി.

അതേസമയം രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ പണം നൽകിയ കാര്യം സി.എം.ആർ.എൽ എം.ഡി ഉൾപ്പെടെയുള്ളവർ അന്വേഷണ ഏജൻസികളോട് സമ്മതിച്ചതാണെന്നും ജീവനക്കാരുടെ ഹർജി തള്ളണമെന്നും ഇ.ഡി നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിൻ്റെ സ്രോതസ് കണ്ടത്തേണ്ടതുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories