Share this Article
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി
Yogi Adityanath

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി. സംഭവത്തില്‍ 24 കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആദിത്യനാഥ് രാജിവച്ചില്ലെങ്കില്‍ എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശം.

ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്‍ സല്‍മാന്‍ ഖാന്‍ അടക്കം നിരവധി പേര്‍ക്കെതിരെ മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിക്കുന്നതിനിടെയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരായ ഭീഷണി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories