Share this Article
Union Budget
പ്രാവ് വൈദ്യുതി ലൈനില്‍ കുടുങ്ങി; രക്ഷിക്കാന്‍ ശ്രമിച്ച ആറാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു
വെബ് ടീം
posted on 24-07-2024
1 min read
12-year-old K'taka boy dies of electrocution while saving pigeon on power line

ബംഗളൂരു: പ്രാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത്രണ്ടുവയസുകാന്‍ ഷോക്കേറ്റ് മരിച്ചു. വൈദ്യുതി കമ്പിയില്‍ കുടുങ്ങിയതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ രാമചന്ദ്രയാണ് മരിച്ചത്. കര്‍ണാടകയിലെ ചിത്രദുര്‍ഗജില്ലയിലെ ഹനുമാനപുരഗ്രാമത്തിലാണ് സംഭവം.

പ്രാവ് ഷോക്കേറ്റ് പിടയുന്നത് കണ്ടതിനെ തുടര്‍ന്ന് അതിനെ രക്ഷിക്കാനായി കുട്ടി ഇലക്ട്രിക് പോസ്റ്റില്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. ഷോക്കേറ്റതിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങികിടക്കുകയായിരുന്നു.വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories