ഓണ്‍ലൈന്‍ സേവനങ്ങള്‍ മറച്ചുവെച്ച് ഓഫ് ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ റവന്യൂവകുപ്പ്. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള ടോള്‍ ഫ്രീ നമ്പര്‍ ഇന്ന് മുതല്‍ നിലവില്‍ വരും. പാലക്കയം കൈക്കൂലി അന്വേഷിച്ച റവന്യൂസംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സേവനങ്ങള്‍ മറച്ചുവെക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.