മേഘാലയയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. സുഹൃത്തുക്കള്‍ക്കൊപ്പം മൗലന്‍നോങ് എപിഫെനിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ കയറിയാണ് സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറായ ആകാശ് സാഗര്‍ ജയ്ശ്രീറാം മുഴക്കി റീല്‍സെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്.
അള്‍ത്താരയ്ക്ക് മുന്നിലെത്തി അവിടത്തെ മൈക്ക് ഉപയോഗിച്ചാണ് ജയ് ശ്രീറാം മുഴക്കുകയും രാമഭക്തിഗാനം ആലപിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.