Share this Article
മുസ്‌ലിം ലീഗിന് മുന്നറിയിപ്പുമായി സമസ്ത: 'ഉപതെരഞ്ഞെടുപ്പാണ്,ശക്തി കുറച്ചു കാണേണ്ടെന്ന് ജിഫ്രി തങ്ങൾ
Samasta warns Muslim League

മുസ്‌ലിം മതപണ്ഡിത സംഘടനയായ സമസ്തയും മുസ്ലിം ലീഗും തമ്മിൽ ഭിന്നത തുടരുന്നതിനിടെ ലീഗിന് മുന്നറിയിപ്പുമായി സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുമ്പോൾ സമസ്തയുടെ ശക്തി എല്ലാ രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കണമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.  സമസ്തയോടുള്ള സമീപനം അതനുസരിച്ച് വേണം. സമസ്തയെ ആരും അവഗണിക്കരുതെന്നും സമസ്ത വലിയ ശക്തിയാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

തൃശ്ശൂരിൽ മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിലാണ് മുസ്‌ലിം ലീഗിന് പരോക്ഷ മുന്നറിയിപ്പുമായി സമസ്ത അധ്യക്ഷൻ രംഗത്തെത്തിയത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories