ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് മുന്‍കൂര്‍ജാമ്യം തേടി സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിച്ചെന്നും ആവശ്യമായ രേഖകള്‍ അന്വേഷണസംഘത്തിന് കൈമാറിയെന്നും സിദ്ദിഖ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
എന്നാല്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ അനുവദിക്കണം എന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. സിദ്ദിഖ് അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ ഒന്നും സിദ്ദിഖ് ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.