Share this Article
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ചേക്കും
A bill to curtail the powers of the Waqf Board is likely to be introduced in Parliament today

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ചേക്കും. വഖഫ് സ്വത്തായി ഒരു ഭൂമി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യാനാണ് ബില്‍ കൊണ്ടുവരുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ നീക്കം.

വഖഫ് ആക്ടില്‍ 40 ഭേദഗതികളെങ്കിലും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് യോഗം ബില്‍ അംഗീകരിച്ചിരുന്നു. ബില്ലിലെ നിര്‍ദിഷ്ട ഭേദഗതി പ്രകാരം വഖഫ് ബോര്‍ഡുകളുടെ തര്‍ക്കത്തിലുള്ള സ്വത്തുക്കള്‍ക്കുള്ള പരിശോധനയ്ക്കും നിര്‍ദേശമുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories