Share this Article
ഉത്തരപ്രദേശില്‍ ട്രെയിന്‍ അട്ടിമറിശ്രമം; പാളത്തില്‍ വലിയ തടികള്‍ കണ്ടെത്തി
Train sabotage attempt in Uttar Pradesh

ഉത്തരപ്രദേശില്‍ ട്രെയിന്‍ അട്ടിമറിശ്രമം.ബറേലി- വാരണാസി എക്‌സ്പ്രസ് പാളത്തില്‍ വലിയ തടിക്കഷണത്തില്‍ ഇടിച്ചു. ആറ് കിലോഗ്രാം തുക്കമുള്ള തടിക്കഷണം ആസൂത്രിതമായി സ്ഥാപിച്ചതാണെന്ന് സംശയിക്കുന്നു. ഡ്രൈവര്‍ ട്രെയിന്‍ നിയന്ത്രിച്ചതിനാല്‍ അപകടം ഒഴിവായി. റെയില്‍വേ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് സിഗ്നലിംഗ് സംവിധാനം തകരാറിലായി. ലഖേനൗ- ഹര്‍ദോയി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.ഒരുമാസം മുന്‍പ് കാണ്‍പൂരില്‍ ട്രാക്കില്‍ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories