തിരുവനന്തപുരം: ഓണം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാർ നേരിട്ടെത്തി ക്ഷണിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും സർക്കാരിന്റെ ക്ഷണം അറിയിച്ചതോടൊപ്പം ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു.
കഴിഞ്ഞ വർഷം ഓണാഘോഷത്തിനു ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണു ഗവർണർ കഴിഞ്ഞ ഓണം ആഘോഷിച്ചത്. അടുത്തദിവസം ഡൽഹിക്കു തിരിക്കുന്ന ഗവർണർ ഓണത്തിനു മുൻപു കേരളത്തിൽ മടങ്ങിയെത്തും.