Share this Article
Union Budget
ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനം
 Explosion at Benjamin Netanyahu's private residence

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനം. ശേഷികുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്.ബോംബുകള്‍ വീടിന്റെ മുറ്റത്താണ് പതിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ വസതിയിലെ സ്‌ഫോടനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories